യാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ കാറിനെക്കുറിച്ച് സൂചന

കാഞ്ഞങ്ങാട്: ദേശീയ പാതയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ ഓടിച്ചുപോയ കാറിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. അജാനൂർ ഇട്ടമ്മലിലെ ഷെരീഫ് സിദ്ധീഖിന്റെ ഭാര്യ ഇർഫാന 26, സഞ്ചരിച്ച സ്കൂട്ടറിലിടിച്ച് നിർത്താതെ ഓടിച്ചുപോയ കാറിനെക്കുറിച്ചാണ് ഹൊസ്ദുർഗ് പോലീസിന് സൂചന ലഭിച്ചത്. ദേശീയപാത കൊവ്വൽ സ്റ്റോറിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം.

നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇർഫാനയുടെ സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. കാറും കാഞ്ഞങ്ങാട് ഭാഗത്തേക്കാണ് സഞ്ചരിച്ചത്. അപകടം വരുത്തിയത് പച്ചനിറത്തിലുള്ള കാറാണെന്ന് വ്യക്തമായിരുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, കാർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സിസിടിവി ക്യാമറ പരിശോധിച്ചതിലാണ് അപകടമുണ്ടാക്കിയ കാറിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

LatestDaily

Read Previous

മുൻ എംപിയുടെ പാതിരാ കമന്റ് പാർട്ടി അണികളിൽ ചൂടൻ ചർച്ച

Read Next

യൂത്ത് ലീഗ് യോഗത്തിൽ ലീഗിനെതിരെ രൂക്ഷ വിമർശനം നയ സമീപനങ്ങളിൽ പൊളിച്ചെഴുത്ത് വേണമെന്നാവശ്യം