മുസ്ലീം ലീഗ് കൗൺസിലർമാർക്കെതിരെ ഐഎൻഎൽ കൗൺസിലർ പോലീസിൽ പരാതി നൽകി

കാഞ്ഞങ്ങാട്:  മുസ്ലീം ലീഗിന്റെ രണ്ട് കൗൺസിലർമാർക്കെതിരെ 35–ാം വാർഡ് ഐഎൻഎൽ കൗൺസിലർ ഫൗസിയ ഷെരീഫ് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി. 37– ാം വാർഡ് മുസ്ലീം ലീഗ് കൗൺസിലർ അഷറഫ്, 40– ാം വാർഡ് ലീഗ് കൗൺസിലർ സി. എച്ച്. സുബൈദ എന്നിവർക്കെതിരെയാണ്  ഫൗസിയ  പോലീസിൽ പരാതി നൽകിയത്.

പുഞ്ചാവി വാക്സിൻ കേന്ദ്രത്തിന് സമീപം സ്ത്രീകളടക്കമുള്ളവർ ഫൗസിയയെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ലീഗ് കൗൺസിലർമാരാണ് വീഡിയോ ദൃശ്യം പകർത്തി പ്രചരിപ്പിച്ചതെന്നാണ് ഐഎൻഎൽ കൗൺസിലറുടെ പരാതി. അഷറഫിനെതിരെയും, സുബൈദക്കെതിരെയും ഐടി ആക്ട് പ്രകാരം കേസ്സെടുക്കണമെന്നാണ് ആവശ്യം. ഫൗസിയയുടെ പരാതിയിൽ ഐടി ആക്ട് പ്രകാരം കേസ്സെടുക്കുന്നത് സംബന്ധിച്ച് കൂടുതൽ പരിശോധന ആവശ്യമുള്ളതിനാൽ,  കേസ്സ് നടപടി വൈകാൻ സാധ്യതയുണ്ട്.

പുഞ്ചാവി വാക്സിൻ കേന്ദ്രത്തിലെത്തിയവർക്ക് വാക്സിൻ നൽകാതെ മുൻകൂട്ടി വേണ്ടപ്പെട്ടവർക്ക് ടോക്കൺ നൽകിയതായി നാട്ടുകാരും ലീഗ് കൗൺസിലർമാരും ആരോപണമുയർത്തിപ്രതിഷേധിച്ചത് വാക്സിൻ കേന്ദ്രത്തിൽ സംഘർഷമുണ്ടാക്കിയിരുന്നു.

LatestDaily

Read Previous

ഗൾഫിൽ നിന്നും മുങ്ങിയവർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സ്

Read Next

സ്റ്റീൽ ബോംബെറിഞ്ഞ പ്രതികൾ രക്ഷപ്പെട്ടത് നീലേശ്വരം ഭാഗത്തേക്ക്