പോലീസിനെ കയ്യേറ്റം ചെയ്ത യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട്: വാഹനപരിശോധനക്കിടെ പോലീസിനെ ആക്രമിച്ച യുവാവിനെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 3 മണിക്കാണ് അജാനൂർ കടപ്പുറം മത്തായിമുക്കിന് സമീപം യുവാവ് മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ചത്.

വാഹന പരിശോധനയ്ക്കിടെ മദ്യലഹരിയിൽ  വാഹനമോടിച്ചെത്തിയ ഒഴിഞ്ഞ വളപ്പിലെ അബ്ദുള്ളയുടെ മകൻ കെ.പി. നൗഷാദാണ് 40, ഹൊസ്ദുർഗ്ഗ് പോലീസ് കൺട്രോൾ റൂം ഏ.എസ്.ഐ, സുരേഷ് ചെറുവത്തൂർ, പോലീസ് ഡ്രൈവർ ദിൽഷാദ് എന്നിവരെ കയ്യേറ്റം ചെയ്തത്. മദ്യലഹരിയിൽ വാഹനമോടിച്ചെത്തിയ നൗഷാദിന്റെ ലൈസൻസ് പോലീസ് പരിശോധനയ്ക്ക് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കയ്യേറ്റമുണ്ടായത്. ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയാണ് നൗഷാദിനെ പോലീസ് വാഹനത്തിൽ കയറ്റിയത്.

നൗഷാദിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഏ.എസ്.ഐ സുരേഷ്, പോലീസ് ഡ്രൈവർ ദിൽഷാദ് എന്നിവരെ ചികിത്സയ്ക്ക് വിധേയമാക്കി. നൗഷാദ് സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടെത്തു. പോലീസിനെ ആക്രമിച്ചത് പരിക്കേൽപ്പിച്ചതിനും, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമടക്കം നൗഷാദിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയെ കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പോലീസിനെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ പ്രതിക്കെതിരെ മറ്റൊരു കേസ് നിലവിലുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്.

LatestDaily

Read Previous

മെട്രോ മുഹമ്മദ് ഹാജിക്ക് വേണ്ടി പ്രാർത്ഥിച്ചു

Read Next

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ ദുരൂഹത; പുനരന്വേഷണത്തിന് ഉത്തരവ്