പണമിടപാടിനെച്ചൊല്ലി സംഘട്ടനം: 3 പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: പണമിടപാടിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയുണ്ടായ സംഘട്ടനത്തിൽ 2 പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഹോസ്ദുർഗ്ഗ്  പോലീസ്  2 കേസുകൾ രജിസ്റ്റർ ചെയ്തു. കൊളവയൽ ഇട്ടമ്മലിലെ അബ്ദുൾ റഹ്മാന്റെ മകൻ സി. എച്ച്. മുഹമ്മദ് നബീൽ 26,  കൊളവയൽ അസീസ് മൻസിലിലെ ഹംസയുടെ മകൻ കെ. എം. അഹമ്മദ് അഫ്സൽ 26,  എന്നിവരുടെ പരാതിയിലാണ് കേസ്.

മുഹമ്മദ് നബീലിന്റെ സഹോദരനും, കൊളവയലിലെ അഹ്മ്മദ് അഫ്സൽ, സാബിത്ത് എന്നിവരുമായുള്ള പണമിടപാട് തർക്കത്തിൽ ഇടപെട്ടതിനാണ് മുഹമ്മദ് നബീലിനെ അഫ്സൽ, സാബിത്ത് എന്നിവർ ചേർന്ന് ഇരുമ്പ്  വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത്.   തമ്മിലടി തടയാൻ  ചെന്ന അനസ് എന്നായൾക്കും മർദ്ദനമേറ്റു. ഇന്നലെ  വൈകുന്നേരം 5.30 മണിക്ക് ഇഖ്ബാൽ സ്കൂളിന് സമീപത്താണ് സംഭവം.

മുഹമ്മദ് നബീലിന്റെ  പരാതിയിൽ അഫ്സൽ സാബിത്ത് എന്നിവരെ ഒന്നും, രണ്ടും പ്രതികളാക്കി ഹോസ്ദുർഗ്ഗ് പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.  ആഫ്സലിനെ തടഞ്ഞു നിർത്തി മർദ്ദിച്ചെന്ന പരാതിയിൽ  മുഹമ്മദ് നബീലിനെതിരെയും  ഹോസ്ദുർഗ്ഗ്  പോലീസ് നരഹത്യാശ്രമത്തിന്  കേസെടുത്തു.  ഇന്നലെ വൈകുന്നേരം  5.15 മണിക്ക് ഇഖ്ബാൽ  ഹൈസ്കൂളിന്  സമീപം നബീൽ തടഞ്ഞു  നിർത്തി ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചെന്നാണ് അഫ്സലിന്റെ പരാതി.  മർദ്ദനമേറ്റ രണ്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.

LatestDaily

Read Previous

മദ്യപന്റെ അഴിഞ്ഞാട്ടത്തിൽ ദമ്പതികൾക്ക് മർദ്ദനം

Read Next

ആനന്ദാശ്രമത്തിൽ സന്യാസിമാർക്കുൾപ്പെടെ 54 പേർക്ക് കോവിഡ്; ആശ്രമം അടച്ചുപൂട്ടി