പിതാവിനെ മർദ്ദിച്ച മകൾക്കെതിരെയും മകളെ മർദ്ദിച്ച പിതാവിനും അമ്മൂമ്മയ്ക്കുമെതിരെയും കേസ്സ്

കാഞ്ഞങ്ങാട്: പിതാവിനെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ മകൾക്കെതിരെയും മകളെ മർദ്ദിച്ചതിന് പിതാവിനും, പിതാവിന്റെ അമ്മയ്ക്കുമെതിരെയും നീലേശ്വരം പോലീസ് രണ്ട് കേസ്സുകൾ രജിസ്റ്റർ ചെയ്തു. കിനാനൂർ കോളനിയിലെ രാഗേഷിന്റെ ഭാര്യ ധന്യയുടെ 25, പരാതിയിൽ ധന്യയുടെ പിതാവ് മധുസൂദനൻ 55, മധുസൂദനന്റെ മാതാവ് നാരായണി എന്നിവർക്കെതിരെയും മധുസൂദനന്റെ പരാതിയിൽ മകൾ ധന്യയ്ക്കെതിരെയുമാണ് കേസ്സ്.

കഴിഞ്ഞ ദിവസം വൈകീട്ട് കുട്ടിയുടെ കളിപ്പാട്ടമെടുക്കാൻ പിതാവിന്റെ വീട്ടിലേക്ക് പോയ സമയം പിതാവും വല്ല്യമ്മയും ചേർന്ന് വിറക് കമ്പുകൊണ്ട് കഴുത്തിനടിച്ച് പരിക്കേൽപ്പിച്ചതായാണ് ധന്യയുടെ പരാതി. എന്നാൽ മകൾ ഭീഷണിപ്പെടുത്തി മർദ്ദിക്കുകയായിരുന്നുവെന്നാണ് മധുസൂദനൻ പരാതിപ്പെട്ടത്.

Read Previous

ഷാർജയിൽ നിര്യാതനായി

Read Next

നാണയത്തുട്ടുകൾ ഉപേക്ഷിച്ച നിലയിൽ