പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി

കാഞ്ഞങ്ങാട്: പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് മീനാപ്പീസ് കടപ്പുറം സ്വദേശിക്കെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു.

ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ അമലിന്റെ പരാതിയിൽ മീനാപ്പീസ് കടപ്പുറത്തെ സത്താറിന്റെ മകൻ അക്ബറലിക്കെതിരെയാണ് പോലീസ് കേസ്സെടുത്തത്.

അക്ബറലിയുടെ ഒന്നാം ഭാര്യയും നിലവിലുള്ള ഭാര്യയായ ബേക്കൽ സ്വദേശിനിയും തമ്മിലുള്ള പ്രശ്നം ചർച്ച ചെയ്യാനായി അക്ബറലിയെ കഴിഞ്ഞ ദിവസം ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു.

പോലീസ് സ്റ്റേഷനിൽ ഇരു കക്ഷികളും ചേർന്ന് വാക്കേറ്റവും ബഹളവുമുണ്ടാക്കി.  തടയാൻ ചെന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥൻ അമലിനെ അക്ബറലി കൈയ്യേറ്റം ചെയ്യുകയായിരുന്നു.

ഭാര്യയും കുട്ടിയുമുള്ള അക്ബറലി ബേക്കൽ സ്വദേശിനിയായ വിധവയോടൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. തനിക്കും മക്കൾക്കും ഭർത്താവ് ചെലവിന് നൽകുന്നില്ലെന്ന പരാതിയുമായാണ് ആദ്യഭാര്യ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലെത്തിയത്.

തുടർന്ന് ഇരു വിഭാഗവും പോലീസ് സ്റ്റേഷനിൽ കയ്യാങ്കളി നടത്തുകയായിരുന്നു.

LatestDaily

Read Previous

കരിപ്പൂരിന് പറക്കണം

Read Next

അമ്പലത്തറ യുവതിയെ പീഡിപ്പിച്ച കേസിൽ കുറ്റപത്രം ഇഴയുന്