കിളികൊല്ലൂരിൽ സഹോദരങ്ങളെ പൊലീസ് മർദ്ദിച്ച സംഭവം; ഡിഐജി റിപ്പോര്‍ട്ട് തേടി

കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ ഇടപെട്ട് ഡി.ജി.പി. ഡി.ജി.പിയുടെ നിർദേശപ്രകാരം ദക്ഷിണമേഖലാ ഡി.ഐ.ജി ആർ.നിശാന്തിനി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ ഇതുവരെ ചെറിയ നടപടികൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. മൂന്ന് പോലീസുകാരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. ആരോപണവിധേയരായ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിനൊടുവിൽ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ അനീഷിനെ പാരിപ്പള്ളിയിലേക്കും സീനിയർ സിപിഒമാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വി.ആർ.ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കും സ്ഥലം മാറ്റി. സ്ഥലംമാറ്റമല്ലാതെ കുറ്റക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. എന്നാൽ, മൂന്നുപേർ മാത്രമല്ല മറ്റ് ഉദ്യോഗസ്ഥരും മർദ്ദിച്ചതായി സൈനികനും സഹോദരനും മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് സംഭവത്തിൽ ഡിജിപി ഇടപെട്ടത്.

K editor

Read Previous

പാറശ്ശാല ഡിപ്പോയിൽ കെഎസ്ആർടിസി സി.എം.ഡിയുടെ മിന്നൽ പരിശോധന

Read Next

‘ഖലീഫ’യുമായി പൃഥ്വിയും വൈശാഖും