മോഷണക്കേസ് പ്രതി 5 വർഷത്തിന് ശേഷം പിടിയിൽ

കുമ്പള: 2016-ൽ കുമ്പള കുക്കാറിൽ നടന്ന മോഷണക്കേസിലെ പ്രതി 5 വർഷത്തിന് ശേഷം പോലീസ് പിടിയിൽ. കുക്കാറിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയായ ചെറുവത്തൂർ സ്വദേശിയെയാണ് കുമ്പള എസ്ഐ, വി.കെ. അനീഷും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ചെറുവത്തൂർ സ്വദേശിയായ സിദ്ധിഖ് കൊപ്രപറമ്പിലാണ് 2016-ൽ കുക്കാറിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. മോഷണത്തിന് ശേഷം ഒളിവിലായ സിദ്ധിഖ് ദീർഘനാൾ തമിഴ്നാടിലായിരുന്നു. തമിഴ്നാട് സ്വദേശിനിയെ വിവാഹം കഴിച്ച പ്രതി കുറച്ചുകാലമായി കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മോഷണക്കേസ് പ്രതിയെ കുമ്പള എസ്ഐയും സംഘവും പിടികൂടിയത്.

LatestDaily

Read Previous

ചികിത്സയിലായിരുന്ന യുവതി മരിച്ചു

Read Next

നീലേശ്വരത്ത് സമ്പൂർണ്ണ അടച്ചിടൽ കാഞ്ഞങ്ങാട് സി കാറ്റഗറിയിൽ