പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ നടുറോഡിൽ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: പ്രണയാഭ്യർത്ഥന നിരസിച്ച കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ, കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. അമ്പലത്തറ പാറപ്പള്ളിയിലെ സഹൽ അബ്ദുൾ നാസറിനെയാണ് 22, ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. കല്ലൂരാവി സ്വദേശിനിയായ ഇരുപതുകാരിയാണ് മാനഭംഗ ശ്രമത്തിനിരയായത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.

വിദ്യാർത്ഥിനിയോട് യുവാവിന് നാളുകളായി പ്രണയമായിരുന്നു. പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചു. മറ്റ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കല്ലൂരാവിയിലെത്തിയ സഹൽ അബ്ദുൾ നാസർ, പെൺകുട്ടിയെ വീടിന് സമീപത്ത് ഉപദ്രവിക്കുകയായിരുന്നു. റോഡിൽ വിദ്യാർത്ഥിനിയുടെ കൈയിൽ പിടിച്ച് വലിച്ചിഴക്കാൻ ശ്രമിച്ചു. പെൺകുട്ടി നിലവിളിച്ചതോടെ വീട്ടുകാരും, നാട്ടുകാരും ഒാടിക്കൂടി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ സഹലടക്കം നാല് പേരും കല്ലൂരാവിയിൽ നിന്നും രക്ഷപ്പെട്ടു.  ഹൊസ്ദുർഗ് പോലീസിലെത്തി പെൺകുട്ടി പരാതി നൽകിയതിനെത്തുടർന്ന് മാനഭംഗ ശ്രമത്തിന് കേസ്സെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LatestDaily

Read Previous

ദുബായിൽ നിന്നും മക്കൾക്കൊപ്പം നാട്ടിലെത്തിയ ദമ്പതികളിൽ കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വർണ്ണം

Read Next

ഉദുമ പിടിക്കാൻ യുഡിഎഫ്, കോട്ട കാക്കാനുറച്ച് സിപിഎം, വോട്ട് വിഹിതം വർധിപ്പിക്കാൻ ബിജെപി