പോക്സോ കേസ്സിൽ ഡോക്ടർ ദമ്പതികൾ പ്രതികൾ

കാഞ്ഞങ്ങാട്: പതിനാറുകാരി പത്താംതരം  പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയ കേസ്സിൽ, ഗർഭാശയ രോഗ വിദഗ്ധ കാഞ്ഞങ്ങാട്ടെ  ഡോ. അംബുജാക്ഷിയെ നീലേശ്വരം  പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ, ഡോക്ടർ അംബുജാക്ഷിയും, ഭർത്താവ് ഡോ. പി. കൃഷ്ണനും  വ്യത്യസ്ത ലൈംഗിക പീഡനക്കേസുകളിൽ  പ്രതികളായി.

പെരിയ ടൗണിൽ ഡോ. പി. കൃഷ്ണൻ നടത്തി യിരുന്ന ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോ. കൃഷ്ണൻ ഒളിവിൽ പോവുകയും, ജൂലായ് 10-ന് കേരള ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം  സമ്പാദിച്ച ശേഷം കേസന്വേഷണ ഉദ്യോഗസ്ഥനായ ബേക്കൽ പോലീസ് ഇൻസ്പെക്ടർ  മുമ്പാകെ ഹാജരായി ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തത് 2020 ജൂലായ് 16-നാണ്.

37 ദിവസം തികയും മുമ്പ് ഗർഭാശയ രോഗ വിദഗ്ധയായ ഭാര്യ ഡോ. അംബുജാക്ഷി  പോക്സോ കുറ്റകൃത്യത്തിൽ പ്രതിയാവുകയും  ചെയ്തു.

ഇരു കുറ്റകൃത്യങ്ങളും സംഭവങ്ങളിലും പോക്സോ നിയമത്തിന്റെ പരിധിയിൽ വരുമെങ്കിലും, ഒരു ഭാഗത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ഡോക്ടർ കൃഷ്ണൻ  നടത്തിയ നേരിട്ടുള്ള ലൈംഗിക പീഡനമാണെങ്കിൽ, കൃഷ്ണന്റെ  ഭാര്യ, പ്രായപൂർത്തിയാകാത്ത പതിനാറുകാരിയെ  നിയമ വിരുദ്ധമായി ഗർഭഛിദ്രം നടത്തിയ കേസ്സിൽ  പ്രതിയാവുകയും ചെയ്തു.

സീറോഡ്  പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും, ഗർഭഛിദ്രം നടത്തുകയും ചെയ്ത നടുങ്ങിയ ഈ കേസ്സിൽ മൊത്തം 10 പ്രതികൾക്കെതിരെ ചുമത്തിയ പോക്സോ കുറ്റകൃത്യം  തന്നെ ഡോ. അംബുജാക്ഷിയുടെ പേരിലും നില നിൽക്കും.

ബലാത്സംഗം, ഗർഭിണിയാക്കൽ, ഗർഭഛിദ്രം നടത്തൽ, ഭ്രൂണം  നശിപ്പിക്കൽ (തെളിവുനശിപ്പിക്കൽ), തുടങ്ങിയ ഗുരുതരമായ കുറ്റ കൃത്യങ്ങൾ തെളിവുകളുടെ ബലത്തിൽ അന്വേഷണ സംഘം ഇതിനകം ഉറപ്പാക്കിയതിനാൽ, കേസ്സിന്റെ നില അതീവ ഗൗരവത്തിലേക്ക് കടന്നിട്ടുണ്ട്.

ദമ്പതികളായ ഡോക്ടർമാർ വ്യത്യസ്ഥമായ പോക്സോ കുറ്റകൃത്യത്തിൽ പ്രതികളായിത്തീർന്ന സംഭവം ചിലപ്പോൾ ലോകത്ത് തന്നെ ഇതാദ്യമായിരിക്കും.

LatestDaily

Read Previous

ഫാഷൻഗോൾഡ് പരാതിക്കാർക്ക് പോലീസ് നോട്ടീസ് നൽകിയതിലും അബദ്ധം

Read Next

ഫാഷൻ ഗോൾഡ് വീട്ടമ്മയുടെ ജീവിതം തകർത്തു