പോക്സോ കോടതി ഉദ്ഘാടനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി

കാഞ്ഞങ്ങാട്: കേരള ഹൈക്കോടതി ജഡ്ജ് ഏ.എം. ഷഫീഖിന്റെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ  ഹൊസ്ദുർഗ് പോക്സോ കോടതി ഉദ്ഘാടനച്ചടങ്ങിൽ   കോവിഡ് മാനദണ്ഡങ്ങൾ പാടെ കാറ്റിൽപ്പറത്തി.

ജഡ്ജിമാരും ജുഡീഷ്യൽ ഉദ്യോഗസ്ഥരും  ഇതര ന്യായാധിപൻമാരും     നിയമജ്ഞരും, രാഷ്ട്രീയ നേതാക്കളും,  ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങ്  അക്ഷരാർത്ഥത്തിൽ  പ്രൗഢമായിരുന്നു.  ചടങ്ങ് വീക്ഷിക്കാനെത്തിയ ആൾക്കൂട്ടം നൂറ്റിയമ്പതിന്  മുകളിലെത്തിയതോടെ, സാമൂഹിക അകലമെന്ന  സർക്കാർ നിർദ്ദേശം പാടെ തകിടം മറിഞ്ഞു.   

കോടതി ഹാളിൽ ഒരുക്കിയ ഇരിപ്പിടത്തിലും സാമൂഹിക അകലം പാലിക്കപ്പെട്ടില്ല.  പോക്സോ കോടതി  ഉദ്ഘാടന ഹാളിലും,  കോടതിമുറിക്ക് വെളിയിലും, ഉദ്ഘാചനച്ചടങ്ങ് കഴിയുന്നതുവരെ   ഏറെനേരം കൂട്ടം കൂടിയ  ആളുകളെ  നിയന്ത്രിക്കാനും ആരുമുണ്ടായില്ല. ഉദ്ഘാടന ചടങ്ങിനെത്തിയവരിൽ ഭൂരിഭാഗവും അഭിഭാഷകരും  ജനപ്രതിനിധികളുമാണെന്നിരിക്കെ സർക്കാർ  നിയമം പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപം അതിശക്തമാണ്.

കാസർകോട് ജില്ലയിൽ കോവിഡ് വ്യാപകമാവുന്ന സാഹചര്യത്തിൽ നവംബർ  15 വരെ ജില്ലയിൽ  നിരോധനാജ്ഞ നിലവിലുണ്ട്. പോക്സോ കോടതി ഉദ്ഘാടനച്ചടങ്ങിൽ 144-ാം വകുപ്പനുസരിച്ചുള്ള നിരോധനാജ്ഞയും ലംഘിക്കപ്പെട്ടു. കോവിഡ് മാനദണ്ഡം പാലിക്കാതെ റോഡിലൂടെ സഞ്ചരിക്കുന്നവരെ പിടികൂടുകയും, സ്ഥാപനങ്ങളിൽ കയറി നിയമം നടപ്പിലാക്കുകയും  ചെയ്യുന്ന സെക്ടറൽ മജിസ്ട്രേറ്റുമാർ ആരെയും ഈ ഭാഗത്തേക്ക് കണ്ടതുമില്ല.

LatestDaily

Read Previous

അജാനൂരിൽ അടുക്കയിളയിൽ ഒളിപ്പിച്ച അഞ്ച് കിലോ ചന്ദനത്തടി പിടികൂടി

Read Next

മത്സ്യക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു