പോക്സോ കേസ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിൽ റിമാന്റിലായ സിവിൽ പോലീസ് ഓഫീസർക്കെതിരെ വകുപ്പ്തല നടപടികൾ സ്വീകരിക്കും.  പ്രഭാത സവാരിക്കിടെ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശിയാണ് പോക്സോ കേസ്സിൽ റിമാന്റിലുള്ളത്. കാസർകോട് ആംഡ് റിസർവ്വ് ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി ഗോഡ് വിനാണ് 35, പ്രഭാത സവാരിക്കിടെ 17 കാരിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്.

കാസർകോട് വനിതാ സെല്ലിൽ ലഭിച്ച പരാതി പ്രകാരം സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ പോക്സോ നിയമപ്രകാരം കേസ്സെടുത്തശേഷം കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.  പോക്സോ കേസ്സിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ കോടതി 14 ദിവസത്തേക്കാണ് റിമന്റിൽ വെക്കാനുത്തരവിട്ടത്. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടികൾക്ക് ശിപാർശ ചെയ്യേണ്ടത് ജില്ലാ പോലീസ് മേധാവിയാണ്. സസ്പെൻഷനടക്കമുള്ള വകുപ്പ് തല നടപടിയാണ് സിവിൽ പോലീസ് ഉദ്യോഗസ്ഥനെ കാത്തുനിൽക്കുന്നത്.

പോലീസിലെ സായുധ സേനാവിഭാഗമായ ആംഡ് റിസർവ്വ് പോലീസിന്റെ ഭാഗമായ ഉദ്യോഗസ്ഥനെതിരെ ഏആർ ക്യാമ്പ് ആസ്ഥാനത്തേക്ക് വിവരങ്ങൾ നൽകിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് ലഭിച്ചതി ന് ശേഷം തുടർ നടപടികളുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.

LatestDaily

Read Previous

നഴ്സിന്റെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ

Read Next

കുഞ്ഞാമത് പാലക്കി സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഭാരവാഹികളെ കണ്ടെത്തിയത് അഭിപ്രായ വോട്ടെടുപ്പിൽ