പോക്സോ പ്രതി കാസർകോട്ട് കടലില്‍ച്ചാടി

നെല്ലിക്കുന്ന് തീരത്ത്  ഉച്ചയ്ക്ക് ശേഷവും തെരച്ചില്‍ തുടരുന്നു

കാസര്‍കോട്: എട്ടാം തരം വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈൽ ക്യാമറയിൽ പകര്‍ത്തിയതിന് അറസ്റ്റിലായ പോക്‌സോ കേസ് പ്രതി യെ തെളിവെടുപ്പിന് ഹാര്‍ബറിലെത്തിച്ചപ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി കടലിൽച്ചാടി.

പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നുച്ച കഴിഞ്ഞിട്ടും തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. കുഡ്്ലു കാളിയങ്കാട് സ്വദേശി മഹേഷാണ് 28, നെല്ലിക്കുന്ന് കടൽ ഹാര്‍ബറില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസിനെ തള്ളി മാറ്റി ഓടിപ്പോയി കടലില്‍ ചാടിയത്.

പിന്നാലെ ഓടിയ പോലീസുദ്യോഗസ്ഥന്‍  പ്രമോദും മഹേഷിനൊപ്പം കടലില്‍ ചാടിയെങ്കിലും, രക്ഷിക്കാനായില്ല. എസ്ഐ, വിപിന്‍, വനിതാ എസ്ഐ, രൂപ എന്നിവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് പ്രമോദിനെ രക്ഷപ്പെടുത്തിയെങ്കിലും പ്രതി മഹേഷിനെ കണ്ടെത്താനായില്ല.

രാവിലെ 9-30 മണിയോടെയാണ് സംഭവം. കുളിമുറി ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ക്യാമറ നെല്ലിക്കുന്ന് ഹാര്‍ബറിനടുത്ത് ഒളിപ്പിച്ചു വെച്ചതായി പ്രതി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെയും കൊണ്ട് പോലീസ് തെളിവെടുപ്പിന് എത്തിയപ്പോഴാണ് അത്യന്തം നാടകീയമായി യുവാവ് കടലിലേക്ക് എടുത്തു ചാടിയത്.

രക്ഷപ്പെടാനോ, അതോ ആത്മഹത്യയ്‌ക്കോ ആണ് യുവാവ് ശ്രമിച്ചതെന്ന കാര്യം വ്യക്തമല്ല. യുവാവിന് നീന്തല്‍വ ശമുണ്ടോ എന്ന കാര്യവും വ്യക്തമല്ല. സംഭവം നടന്നയുടൻ പോലീസ് തീരദേശ പോലീസിന്റെയും നാട്ടുകാരായ മത്സ്യതൊഴിലാളികളുടെയും സഹായത്തോടെ വ്യാപകമായി  കടലിൽ തെരച്ചില്‍ നടത്തി.

ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് ഏ എസ് പി ജെയ്‌സണ്‍ എബ്രഹാം, ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ ,  ഐ പി,  മനോജ് എന്നിവര്‍ കടൽത്തീരത്തെത്തി.

കൈവിലങ്ങോടെയാണ് പ്രതി കടലിൽച്ചാടിയത്. ഇതിനാൽ യുവാവിന് നീന്തി രക്ഷപ്പെടാനും കഴിയില്ല. യുവാവ് കടലിലെ കല്ലിടുക്കിൽ ഒളിപ്പിച്ച മൊബൈൽഫോൺ പോലീസ് പിന്നീട് കണ്ടെടുത്തു. ഇന്നുച്ചയ്ക്ക് രണ്ട് മണി വരെ കടലിൽ തെരച്ചിൽ നടത്തിയിട്ടും മഹേഷിന്റെ മൃതദേഹം കണ്ടുകിട്ടിയിട്ടില്ല.

LatestDaily

Read Previous

കൊറോണ കുന്നു കയറുമ്പോൾ

Read Next

അമ്പലക്കള്ളൻ കുടുങ്ങി