ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്രീനിവാസ് അറിയിച്ചു. കോർപ്പറേഷന് അല്ലാതെ മറ്റാർക്കും പണം നഷ്ടപ്പെട്ടതായി ഇതുവരെ വിവരമില്ലെന്നും പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
കോർപ്പറേഷന്‍റെ അക്കൗണ്ടിൽ നിന്ന് മാനേജർ പണം തട്ടിയെടുത്തെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 98 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്‍റെ വ്യാപ്തി വ്യക്തമായത്.
അതേസമയം ചെന്നൈ സോണൽ ഓഫീസിൽ നിന്നുള്ള സംഘം ബാങ്കിൽ പരിശോധന തുടരുകയാണ്. പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ രജിൽ വിവിധ അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്തത് 20 കോടി രൂപ വരെയാകാമെന്നാണ് കണക്കാക്കുന്നത്.