പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം; എറണാകുളത്ത് ഗതാഗതം നിയന്ത്രിക്കും

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നിന് കാലടിയിലും, സെപ്റ്റംബർ രണ്ടിന് വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ ഒന്നിന് വൈകിട്ട് 5 മണി മുതൽ രാത്രി 8 മണി വരെയാണ് കാലടി, എയർപോർട്ട് മേഖലയിൽ നിയന്ത്രണം. 2-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണം ഉണ്ടാകും. യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തുന്നവർ അതനുസരിച്ച് നേരത്തെ എത്തണം.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറിന് കാലടി ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. ഇന്ത്യൻ നാവികസേനയ്ക്കായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി വെള്ളിയാഴ്ച രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.

കൊളോണിയൽ ഭൂതകാലത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതും ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകത്തിന് അനുയോജ്യവുമാണ് നാവികസേനയുടെ പുതിയ പതാകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

K editor

Read Previous

പൗരത്വനിയമ പ്രക്ഷോഭം; കേസ് എടുക്കരുതെന്ന് സോണിയയും രാഹുലും

Read Next

സൗദിയിൽ അഴിമതി നടത്തിയ 76 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ