ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പിഎം ഓഫീസ്

ന്യൂ ഡൽഹി: ഉത്തർപ്രദേശ് സർക്കാരിന്റെ ആരോഗ്യ വകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചു.

ആരോഗ്യവകുപ്പിന് കീഴിലുള്ള ഡോക്ടർമാരെ സ്ഥലം മാറ്റിയതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

ആർ ക്യുബ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ മനീഷ് ശ്രീവാസ്തവയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൻ പരാതി നൽകിയത്. ആരോഗ്യ വകുപ്പിലെ ട്രാൻസ്ഫർ പോസ്റ്റിംഗുകളിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതിയിൽ പറയുന്നു.

K editor

Read Previous

പുരുഷന്‍മാരുടെ 200 മീറ്ററില്‍ അമേരിക്കന്‍ ആധിപത്യം; നോവ ലൈല്‍സ് സ്വർണം നേടി

Read Next

ജൂലൈ 22 സ്വതന്ത്ര ഇന്ത്യയുടെ പതാക സ്വീകരിച്ച ദിവസം