ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പരിശീലന വിമാനമായ എച്ച്ടിടി-40 ന്‍റെ പ്രത്യേക ലോഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ഡിഫൻസ് എക്സ്‌പോ–2022ന്റെ ഇന്ത്യ പവലിയനിൽ ബുധനാഴ്ച ചടങ്ങ് നടക്കും. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് (എച്ച്എഎൽ) വിമാനം നിർമ്മിച്ചിരിക്കുന്നത്.
ഇന്‍റർമീഡിയറ്റ് ജെറ്റ് ട്രെയിനറായ എച്ച്ജെടി-36ന് ഉടൻ തന്നെ സർട്ടിഫിക്കേഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എച്ച്എഎൽ. എച്ച്ജെടി-36 എല്ലാ പരീക്ഷണ പറക്കലുകളും പൂർത്തിയാക്കി സർട്ടിഫിക്കേഷനായി അയയ്ക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ വ്യോമസേനയ്ക്കും നാവികസേനയ്ക്കും രണ്ട് തരം തദ്ദേശീയ പരിശീലന വിമാനങ്ങളുണ്ടാകും.
രണ്ട് ദശാബ്ദത്തിലേറെയായി പരിശീലന വിമാനങ്ങളുടെ അഭാവം ഇന്ത്യയെ അലട്ടുന്നുണ്ട്. അപകടങ്ങളെ തുടർന്ന് എച്ച്പിടി-32 ന്‍റെ ഉപയോഗം കുറച്ചിരുന്നു. പൈലറ്റുമാരെ പരിശീലിപ്പിക്കാൻ 75 സ്വിസ് നിർമിത പിലാറ്റസ് ട്രെയിനർ വിമാനങ്ങളാണ് വ്യോമസേന ഉപയോഗിക്കുന്നത്. പിസ്റ്റൺ എഞ്ചിന് പകരം ടർബോഫാൻ എഞ്ചിനുകളാണ് എച്ച്ടിടി-40ന് കരുത്തേകുന്നത്. ആവശ്യമെങ്കിൽ മറ്റ് രാജ്യങ്ങളിലേക്ക് എച്ച്ടിടി-40 കയറ്റുമതി ചെയ്യാനും തയ്യാറാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.