മുഖ്യമന്ത്രിയുടെ കൈ ചേർത്തു പിടിച്ച് യാത്ര പറഞ്ഞ്‌ പ്രധാനമന്ത്രി

കൊച്ചി: ഇന്ത്യ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിലേക്ക് പുറപ്പെട്ടു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി അനിൽകാന്ത് എന്നിവർ ചേർന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രധാനമന്ത്രിയെ യാത്രയാക്കിയത്. യാത്രപറയുമ്പോൾ മുഖ്യമന്ത്രിയുടെ കൂപ്പുകൈകളിൽ പ്രധാനമന്ത്രി ചേർത്ത് പിടിച്ച ചിത്രം ശ്രദ്ധേയമായി.

ഇന്ന് രാവിലെ 9.30 നാണ് ഐഎൻഎസ് വിക്രാന്ത് കമ്മീഷനിങ് ചടങ്ങുകൾ നടന്നത്. നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരിഫ് മുഹമ്മദ് ഖാൻ, പിണറായി വിജയൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read Previous

‘ഐഎന്‍എസ് വിക്രാന്ത് 1999-ന് ശേഷമുള്ള സര്‍ക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലം’

Read Next

പിണറായിയുടെ സത്യപ്രതിജ്ഞയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം; ഹർജി തിങ്കളാഴ്ച പരിഗണിക്കും