ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കൾക്ക് നികുതി ഏർപ്പെടുത്താനുള്ള ജി.എസ്.ടി കൗൺസിലിന്‍റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം വൈറൽ. ‘നേരത്തെ ഗോതമ്പ്, അരി, തൈര്, ലസ്സി, മോര് എന്നിവയ്ക്ക് പോലും നികുതി ചുമത്തിയിരുന്നു. എന്നാൽ ഇന്ന്, ജിഎസ്ടി അവതരിപ്പിച്ചതിനുശേഷം, ഇവയെല്ലാം നികുതി രഹിതമായി മാറി’. രണ്ട് വർഷം മുമ്പ് മോദി നടത്തിയ പ്രസംഗം വൈറലായിരുന്നു.
മോദിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിരവധി പേരാണ് പുതിയ നികുതി സമ്പ്രദായത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. ഇതിനെതിരെ പാർലമെന്‍റിൽ ഉൾപ്പെടെ പ്രതിഷേധം ഉയർന്നിരുന്നു.
നേരത്തെ ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കൾക്ക് മാത്രമാണ് ജിഎസ്ടിയുടെ കീഴിൽ നികുതി ചുമത്തിയിരുന്നത്. ഇതിന് പകരമായ് വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സംവിധാനത്തിലേയ്ക്ക് മാറിയത്.