മോദിയുടെ അമ്മ ഹീരാബെന്‍ മോദി ആശുപത്രിയില്‍

അഹമ്മദാബാദ് (ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയെ (99) ആരോഗ്യനില വഷളായതിനെ തുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലേക്ക് പുറപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഹമ്മദാബാദിലെ യു.എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്‍ററിലെ വൃത്തങ്ങൾ ഹീരാബെൻ മോദിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. മറ്റ് വിശദാംശങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. ഗുജറാത്തിൽ നിന്നുള്ള രണ്ട് ബിജെപി എംഎൽഎമാർ ആശുപത്രിയിലുണ്ട്.

അടുത്തിടെ ഗുജറാത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെ മോദി അമ്മയെ സന്ദർശിച്ചിരുന്നു. ഇരുവരും സംസാരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ജൂണിൽ പ്രധാനമന്ത്രി, ഹീരാബെൻ മോദിയെ സന്ദർശിക്കുകയും ജൻമദിനാശംസകൾ നേരുകയും ചെയ്തിരുന്നു. തന്‍റെ അമ്മയെക്കുറിച്ച് വൈകാരികമായ ഒരു കുറിപ്പും പ്രധാനമന്ത്രി എഴുതിയിരുന്നു.

K editor

Read Previous

അന്താരാഷ്ട്ര വ്യാപാരം ഇനി രൂപയിലും; ആദ്യ ഇടപാട് റഷ്യയുമായി

Read Next

ബാഡ്മിന്റൺ റാങ്കിങ്ങിൽ വീണ്ടും എട്ടാം സ്ഥാനത്ത് പ്രണോയ്