ഭാരം കുറയ്ക്കണമെന്ന് മോദി ;ബാഹുബലി സ്റ്റൈലിൽ വർക്ക് ഔട്ട് ചെയ്ത് തേജസ്വി

ആർജെഡി നേതാവ് തേജസ്വി യാദവ് ബാഹുബലി സ്റ്റൈലിൽ ജീപ്പ് തള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിലും പ്രവർത്തകർക്കിടയിലും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. വീട്ടുമുറ്റത്ത് നടത്തിയ ‘അഭ്യാസപ്രകടനം’ അദ്ദേഹത്തിന്‍റെ ടീമാണ് പങ്കിട്ടത്. ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ തേജസ്വിയെ ഉപദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യാദവിന്‍റെ വ്യത്യസ്ത തരത്തിലുള്ള വ്യായാമങ്ങൾ.

ബാഹുബലിയിൽ നടൻ പ്രഭാസിന്‍റെ കഥാപാത്രം ഒറ്റയ്ക്ക് ഒരു വലിയ രഥം വലിക്കുന്നത് കാണാം. ജീപ്പ് മുന്നോട്ടും പിന്നോട്ടും തള്ളിക്കൊണ്ട് തേജസ്വി സമാനമായ രീതിയിലാണ് വർക്ക് ഔട്ട് ചെയ്യുന്നത്. പാറ്റ്നയിലെ ഔദ്യോഗിക വസതിയിൽ നിന്ന് എടുത്ത വീഡിയോയാണ് തേജസ്വി യാദവിന്‍റെ ടീം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ജൂലൈ 12നാണ് ആർജെഡി നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനിടയിലാണ് ഭാരം കുറയ്ക്കണമെന്ന ഉപദേശം പ്രധാനമന്ത്രി നൽകിയത്. ക്രിക്കറ്റ് കളിക്കുന്ന വീഡിയോ നേരത്തെ തേജസ്വി യാദവ് പങ്കുവച്ചിരുന്നു.

K editor

Read Previous

ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കാൻ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരിച്ചെത്തുന്നു

Read Next

ലെസ്റ്റര്‍ ക്രിക്കറ്റ് മൈതാനത്തിന് ഗവാസ്‌ക്കറുടെ പേര്; താരം നന്ദിയറിയിച്ചു