ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബീഹാർ: ബീഹാർ നിയമസഭയുടെ ശതാബ്ദി സ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. നിയമസഭാ മന്ദിരത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കുന്ന മോദി ശതാബ്ദി സ്മൃതി പാർക്ക് ഉദ്ഘാടനം ചെയ്യുകയും നിയമസഭാ മ്യൂസിയത്തിന്‍റെയും അതിഥി മന്ദിരത്തിന്റെയും തറക്കല്ലിടുകയും ചെയും.
ബീഹാർ ഗവർണർ ഫാഗു ചൗഹാൻ, നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹ, മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ്, നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
മൂന്ന് കോടി രൂപ ചെലവഴിച്ചാണ് 40 അടി ഉയരമുള്ള ശതാബ്ദി സ്തംഭം നിർമ്മിച്ചിരിക്കുന്നത്. തൂണിനു മുകളിൽ ബീഹാറിന്‍റെ പ്രതീകമായ ബോധി വൃക്ഷവുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് കൗൺസിൽ ചേംബറായിരുന്ന ഈ കെട്ടിടം പിന്നീട് നിയമസഭാ മന്ദിരമായി മാറി. ബീഹാർ – ഒഡീഷ പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് കൗൺസിൽ സമ്മേളിച്ചിരുന്നത് കൗൺസിൽ ചേംബറിലാണ്.