കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അസംതൃപ്തി അറിയിച്ച് മോദി

കൊച്ചി: കേരളത്തിലെ ബി.ജെ.പിയുടെ അവസ്ഥയിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. അനുകൂല സാഹചര്യമെന്ന് പറയുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ലെന്ന് പ്രധാനമന്ത്രി വിമർശിച്ചു. നേതൃതലത്തിൽ മാറ്റമില്ല. പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നും മോദി പറഞ്ഞു. വിമർശനങ്ങൾക്ക് പിന്നാലെയാണ് പ്രകാശ് ജാവദേക്കറിന് കേരളത്തിന്‍റെ ചുമതല നൽകിയിരിക്കുന്നത്.

സെപ്റ്റംബർ ഒന്നിന് ചേർന്ന യോഗത്തിലാണ് പ്രധാനമന്ത്രി തന്‍റെ അതൃപ്തിയും വിമർശനവും ഉന്നയിച്ചത്. “അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുന്നില്ല. നേതാക്കൾക്ക് എപ്പോഴും ഒരേ കാര്യം തന്നെയാണ് പറയാനുള്ളത്. പാർട്ടിയുമായി സഹകരിക്കാൻ സാധ്യതയുണ്ടെന്ന് പറയുന്ന സാമുദായ വിഭാഗങ്ങളെ ഒപ്പം നിർത്താൻ നടപടികൾ ഉണ്ടാകുന്നില്ല. സംഘടനാപരമായി വിവിധ പരിപാടികൾ നടത്തുണ്ടെന്ന് റിപ്പോർട്ടുകൾ സമർപ്പിക്കുന്നുണ്ട്. പക്ഷേ, പേപ്പറിൽ കാണുന്ന ഗുണഫലമൊന്നും പ്രവൃത്തിയിൽ കാണാനില്ലല്ലോ?” പ്രധാനമന്ത്രി ചോദിച്ചു.

എപ്പോഴും കാണുന്ന മുഖങ്ങൾ നേതൃതലത്തിൽ പോരാ. പാർട്ടിക്ക് പുതുമുഖങ്ങളെ കണ്ടെത്താൻ കഴിയണം. പുതിയ നേതാക്കളെ ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം കോർ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു.

K editor

Read Previous

‘സാമ്പത്തിക ബുദ്ധിമുട്ടെന്നാല്‍ ഖജനാവ് പൂട്ടുമെന്നല്ല; നിയന്ത്രണം ഉടനില്ല’

Read Next

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാകില്ല; ഗുലാം നബി ആസാദ്