ദസറ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി കുളുവിൽ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ദസറ ആഘോഷത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുളുവിലെത്തി. കുളുവിലെത്തിയ പ്രധാനമന്ത്രി രഘുനാഥ് ക്ഷേത്രം സന്ദർശിച്ചു. രഥയാത്രയിലും അദ്ദേഹം പങ്കെടുത്തു. കുളുവിൽ കാറിൽ വന്നിറങ്ങുന്ന വീഡിയോ മോദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ക്ഷേത്ര ദർശനത്തിന്‍റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കാലം മാറിയതോടെ കുളു ഉൾപ്പെടെ ഹിമാചൽ പ്രദേശ് മുഴുവനും മാറിയെന്നും എന്നാൽ ജനങ്ങൾ അവരുടെ സംസ്കാരത്തെ കൂടുതൽ ശക്തിപ്പെടുത്തിയതിൽ സന്തോഷവാനാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

വർഷങ്ങളായി നമ്മെ മുന്നോട്ട് പോകാൻ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ സംസ്കാരമാണ് നമ്മുടെ യഥാർത്ഥ പൈതൃകമെന്നും നമ്മൾ ലോകത്ത് എവിടെ ജീവിച്ചാലും ഈ തിരിച്ചറിവ് നമുക്ക് പൈതൃകത്തെ ഓർമപ്പെടുത്തുമെന്നും മോദി പറഞ്ഞു.

Read Previous

പാർട്ടിയെ നയിക്കണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു: പ്രശാന്ത് കിഷോർ

Read Next

ഇന്ത്യയാണ്‌ ശരി: ഇന്ത്യയുടെ കൊവിഡ് കാല പ്രവർത്തനങ്ങളെ അനുകരിക്കണമെന്ന് ലോകബാങ്ക് തലവൻ