ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും പങ്കെടുത്തിരുന്നു. നാവികസേനയുടെ പുതിയ പതാകയും മോദി അനാച്ഛാദനം ചെയ്തു. ഇതോടെ സ്വന്തമായി വിമാന വാഹിനി രൂപകൽപന ചെയ്യാനും നിർമിക്കാനും കരുത്തുള്ള ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്ത് പൂർത്തീകരിച്ചത് കൊച്ചിയിലെ കപ്പൽശാലയാണ്. വിമാനവാഹിനി കപ്പൽ നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയായി കൊച്ചി മാറുമ്പോൾ കേരളത്തിനും ഇത് അഭിമാന നിമിഷമാണ്. നിർമാണഘട്ടത്തിന് ശേഷവും കടലിലും തീരത്തുമുള്ള പരിശോധനകൾ പൂർത്തിയാക്കി ജൂലൈ അവസാനം വിക്രാന്ത് നാവികസേനക്ക് കൈമാറിയിരുന്നു. ഇന്റീജനസ് എയർ ക്രാഫ്റ്റ് കാരിയർ-1 (ഐ.എ.സി-1)എന്നാണ് നാവികസേന രേഖകളിൽ ഈ കപ്പൽ നിലവിൽ അറിയപ്പെടുന്നത്