ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദില്ലി: രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിനായി സൗജന്യങ്ങള്‍ നൽകുന്നത് രാഷ്ട്രീയത്തിന് നല്ലതല്ലെന്നും മോദി പറഞ്ഞു. തന്‍റെ രാഷ്ട്രീയ എതിരാളികൾ അങ്ങനെയുള്ളവരാണെന്നും മോദി പറഞ്ഞു. ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ, ഇക്കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണം. സൗജന്യങ്ങളുടെ രാഷ്ട്രീയം വളരെ അപകടകരമാണ്. അത് രാജ്യത്തെയും അതിന്‍റെ വികസനത്തെയും പുരോഗതിയെയും നന്മയെയും തടസ്സപ്പെടുത്തും,” മോദി മുന്നറിയിപ്പ് നൽകി. കൈതേരിയിൽ ബുന്ധേല്‍ഖണ്ഡ് എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. ജനങ്ങൾക്ക് സൗജന്യമായി മധുരം നൽകി വോട്ട് നേടാൻ ശ്രമിക്കുന്നവരാണ് ഇന്ന് രാജ്യത്തുള്ളത്. മധുരം നല്‍കി വോട്ട് നേടുന്ന സമ്പ്രദായം രാജ്യത്തിന്‍റെ വികസനത്തിന് ഒരു തടസ്സമാണ്. ഇത് യുവാക്കളെ അപകടകരമാംവിധം ബാധിക്കും. അത്തരം മധുരപലഹാര സംസ്‌കാരത്തെ യുവാക്കൾ ജാഗ്രതയോടെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.