നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂ ഡൽഹി: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമാണിതെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് നീരജ് ചോപ്ര നേടിയത്. ആവേശകരമായ പോരാട്ടത്തിൽ 88.13 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി മെഡൽ നേടിയത്. നിലവിലെ ചാമ്പ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സൺ തന്‍റെ ആദ്യ ശ്രമത്തിൽ 90.46 മീറ്റർ എറിഞ്ഞ് സ്വർണം നിലനിർത്തി. ചോപ്ര തന്‍റെ നാലാമത്തെ ശ്രമത്തിലാണ് വെള്ളി നേടിയത്. 2019ലും പീറ്റേഴ്സൺ സ്വർണം നേടിയിരുന്നു. ആ വർഷം പീറ്റേഴ്സൺ 86.89 മീറ്റർ ദൂരം എറിഞ്ഞാണ് സ്വർണം നേടിയത്.

K editor

Read Previous

കേരള ടൂറിസം വകുപ്പിനെയും ‘എന്‍ ഊരിനെയും’ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

Read Next

ഐസിഎസ്ഇ പന്ത്രണ്ടാംക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത