പദ്മ പുരസ്കാര ജേതാക്കളുടെ ജീവിതകഥ വായിച്ചറിയാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പത്മ പുരസ്കാര ജേതാക്കളുടെ ജീവിത കഥകൾ വായിച്ചറിയാനും മനസിലാക്കാനും ജനങ്ങൾക്കാഹ്വാനം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷത്തെ ആദ്യ മൻ കി ബാത്തിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്‍റെ 97-ാമത് എപ്പിസോഡ് ഞായറാഴ്ച സംപ്രേഷണം ചെയ്തു.

ഗോത്രവിഭാഗത്തില്‍ നിന്നുള്ള നിരവധി പേർക്ക് പദ്മ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ചിത്രകാരൻമാർ, സംഗീതജ്ഞർ, കർഷകർ, കലാകാരൻമാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. അവരുടെ ജീവിത കഥകൾ വായിക്കാൻ താൻ അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗോത്രവര്‍ഗക്കാരുടെ ജീവിതം നഗര ജീവിതത്തില്‍ നിന്ന് വ്യത്യസ്തമാണ്. വളരെയേറെ വെല്ലുവിളികളാണ് അവർ നേരിടുന്നത്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിക്കാനും തങ്ങളുടെ സംസ്കാരം സംരക്ഷിക്കാനും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ നിരന്തരം പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

കെജിഎഫ് 2വിൻ്റെയും ബാഹുബലിയുടെയും റെക്കോർഡുകൾ തകർത്തെറിഞ്ഞ് ‘പത്താൻ’

Read Next

ബിജെപി അധികാരത്തിലെത്തിയാൽ എല്ലാ മുഗള്‍ പേരുകളും മാറ്റും; ബംഗാൾ പ്രതിപക്ഷ നേതാവ്