കൊടുവള്ളിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ മർദ്ദിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികൾ

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം. പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ആദിദേയ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

സ്കൂൾ ഇന്റർവെൽ സമയത്താണ് പ്ലസ് ടു വിദ്യാർത്ഥികൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. പത്തിലധികം വിദ്യാർത്ഥികൾ ചേർന്നാണ് മർദ്ദിച്ചത്. ഒരു കാരണവുമില്ലാതെയാണ് തന്നെ മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. നേരത്തെയും റാഗിംഗിനെച്ചൊല്ലി സ്കൂളിൽ വഴക്കുകൾ നടന്നിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ പ്രിൻസിപ്പലിനും പൊലീസിനും പരാതി നൽകി.

Read Previous

മാണി സി കാപ്പന്റെ ജയം ചോദ്യം ചെയ്തുള്ള ഹർജി; പുതിയ അഭിഭാഷകനെ തിരഞ്ഞെടുക്കാൻ നിർദേശം

Read Next

പിപിഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ