പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി: തിങ്കളാഴ്ച വരെ അപേക്ഷിക്കാം

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വരെ അപേക്ഷിക്കാം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാത്തതിനാൽ പ്രവേശന സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇന്ന് ഉച്ചയോടെയാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചത്.

വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി സമയപരിധി ഇന്ന് വരെ നീട്ടിയത്. സിബിഎസ്ഇ വിദ്യാർത്ഥികൾക്കുള്ള സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.

Read Previous

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ലോകകപ്പിനു മുൻപ് ഇന്ത്യൻ പര്യടനം നടത്തുമെന്ന് ബിസിസിഐ

Read Next

ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം