പിഎല്‍ഐ പദ്ധതി 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു: നീതി ആയോഗ് സിഇഒ

ന്യൂ ഡൽഹി: രാജ്യത്ത് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) പദ്ധതി 45,000 കോടിയിലധികം രൂപയുടെ നിക്ഷേപം ആകർഷിക്കുകയും മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി നീതി ആയോഗ് സിഇഒ പരമേശ്വരൻ അയ്യർ പറഞ്ഞു.

പിഎൽഐ പദ്ധതിയിലൂടെ ഇതിനകം 800 കോടി രൂപ ഇൻസെന്‍റീവായി നൽകിയിട്ടുണ്ട്. മാർച്ചിന് മുമ്പ് ഇത് 3,000 കോടി മുതൽ 4,000 കോടി രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അയ്യർ പറഞ്ഞു.

രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും തൊഴിലും സാമൂഹിക ക്ഷേമവും ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് സ്കീം. ഓട്ടോമൊബൈൽസ്, ഓട്ടോമൊബൈൽ ഘടകങ്ങൾ, ഗൃഹോപകരണങ്ങൾ, ഫാർമ, ടെക്സ്റ്റൈൽസ്, ഭക്ഷ്യ ഉത്പ്പന്നങ്ങൾ, ഉരുക്ക് എന്നിവയുൾപ്പെടെ 14 മേഖലകൾക്കായി പദ്ധതിയുടെ മൊത്തം ചെലവിനായി ഏകദേശം 2 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ആഭ്യന്തര ഉത്പാദനത്തിൽ നിക്ഷേപ സാധ്യത വർദ്ധിപ്പിക്കുന്നതാണ് പദ്ധതി.

Read Previous

വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു; നിയമനം ശരിവെച്ച് സുപ്രീം കോടതി

Read Next

മംഗളൂരുവിൽ ഭക്ഷ്യവിഷബാധ; 137 നഴ്‌സിംഗ് വിദ്യാർഥികൾ ചികിത്സയിൽ