വീട്ടുതടങ്കല്ലിലിട്ടു; ആമിർ ഖാനെതിരെ ​ഗുരുതര ആരോപണങ്ങളുമായി സഹോദരൻ

നടൻ ആമിർ ഖാനെതിരെ സഹോദരനും നടനുമായ ഫൈസൽ ഖാൻ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ആമിർഖാൻ തന്നെ ഭ്രാന്തനായി ചിത്രീകരിച്ച് ഏറെക്കാലമായി വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളായാണ് തന്നെ ചിത്രീകരിച്ചതെന്നും ഫൈസൽ ഖാൻ ആരോപിച്ചു. വസ്തു വാങ്ങാനും വിൽക്കാനുമുള്ള അവകാശം നേടിയെടുക്കാൻ ആമിർ ശ്രമിച്ചുവെന്നും ഫൈസൽ ഖാൻ ആരോപിച്ചു.

“ജീവിതത്തിൽ ഞാൻ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു. സ്വന്തം കാര്യം നോക്കാൻ കഴിയാത്തയാളാണ് ഞാനെന്ന് ജഡ്ജിക്കുമുമ്പിൽ പറയണമെന്നായിരുന്നു ആമിറിന്റെ ആവശ്യം. അതോടെയാണ് വീടുവിട്ടുപോകാൻ തീരുമാനിച്ചത്” ഫൈസൽഖാൻ പറഞ്ഞു. കുടുംബവുമായി ഞാൻ അകലം പാലിച്ചു. ഞാൻ ബുദ്ധിഭ്രമമുള്ളയാളാണെന്ന് കുടുംബം പറഞ്ഞുപരത്തുകയായിരുന്നു. അവരെന്നെ വീട്ടുതടങ്കലിലാക്കി. എന്റെ ഫോൺ എടുത്തുമാറ്റി. എന്നെ ചില മരുന്നുകൾ കുടിപ്പിക്കാനും തുടങ്ങി. എന്നെ നോക്കാനായി ആമിർഖാൻ കാവൽക്കാരെ ഏർപ്പെടുത്തി. ലോകവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. കുറച്ചുദിവസങ്ങൾക്കു ശേഷമാണ് പ്രതിഷേധിക്കാൻ തുടങ്ങിയത്.” അദ്ദേഹം പറഞ്ഞു.

Read Previous

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കർണാടകയിൽ

Read Next

സൈക്കിൾ യാത്രക്കാർ ഹെൽമെറ്റും റിഫ്‌ളക്ടീവ് ജാക്കറ്റും ധരിക്കണമെന്ന് എം.വി.ഡി