നിഷാന്തിന്റെ ബുദ്ധൻ ശ്രീശാന്തിന് സ്വന്തം

കാഞ്ഞങ്ങാട്: ഡി.വൈ.എഫ് ഐ ജില്ലാ പ്രസിഡന്റ് പി.കെ നിഷാന്ത്  വരച്ച ചിത്രങ്ങൾ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെയും, ഫുട്ബോൾ താരം ഐ.എം. വിജയന്റെയും സ്വീകരണ മുറികളെ അലങ്കരിക്കും.

വാശിയേറിയ ഓൺലൈൻ ചിത്ര ലേലത്തിൽ 20,000 രൂപയ്ക്കാണ് ശ്രീശാന്ത്, നിഷാന്ത് വരച്ച ബുദ്ധനെ സ്വന്തമാക്കിയത്.

നിഷാന്ത് വരച്ച ബാവുൾ എന്ന ചിത്രം ഫുട്ബോൾ താരം ഐ എം വിജയനാണ് 10,000 രൂപയ്ക്ക് ലേലത്തിൽ പിടിച്ചത്. ബുദ്ധന്റെ  ചിത്രത്തിന് ശ്രീശാന്ത് ആദ്യം 10,000 രൂപയാണ് വില നിശ്ചയിച്ചിരുന്നത്.

പിന്നീട് പലരും ചിത്രത്തിന് വില കൂട്ടിപ്പറഞ്ഞെങ്കിലും, 20,000 രൂപ നൽകി ശ്രീശാന്ത്  ബുദ്ധനെ സ്വന്തമാക്കുകയായിരുന്നു. ബാവുൾ എന്ന പെയിന്റിംഗിന് 5000 മുതലാണ് ഓൺലൈൻ ലേലമാരംഭിച്ചത്. പിന്നീട്  ഇരട്ടി വിലയ്ക്ക് ഐ.എം വിജയൻ ചിത്രം സ്വന്തമാക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതൽകൂട്ടാനാണ് പി.കെ. നിഷാന്ത് 2 ചിത്രങ്ങൾ വരച്ച് ഓൺലൈൻ വഴി ലേലത്തിന് വെച്ചത്. ഡി വൈ എഫ് ഐയുടെ റീസൈക്കിൾ കേരള പദ്ധതിയുടെ തിരക്കിനിടയിൽ വീണു കിട്ടിയ ഇടവേളകളിലാണ് പി.കെ. നിഷാന്ത് 2 ചിത്രങ്ങളുടെ രചന പൂർത്തിയാക്കിയത്. ലേലത്തുക അക്കൗണ്ടിൽ വരുന്നതിനനുസരിച്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് പി.കെ. നിഷാന്ത് പറഞ്ഞു. പെയിന്റിംഗുകളുടെ കൈമാറ്റം പിന്നീട് സൗകര്യപ്രദമായ തീയ്യതി നിശ്ചയിച്ച് നടത്തും.

Read Previous

അബുദാബിയിൽ അടച്ചിട്ട മാളുകളിലെ മലയാളികൾക്ക് സുരക്ഷയൊരുക്കി കെഎംസിസി

Read Next

കൊളവയൽ യുവാവ് റാസൽ ഖൈമയിൽ കാറിടിച്ച് മരിച്