ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

സംസ്ഥാന പാതയിലെ കുഴികളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. ഇത്രയും മോശം ഭരണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലിംഗസമത്വത്തിന്‍റെ പേരിൽ അനാവശ്യ പരിഷ്കാരങ്ങൾ നടപ്പാക്കുകയാണ്. ഇത്തരം പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുപകരം റോഡിലെ കുഴികൾ അടയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ പറഞ്ഞാൽ മാത്രം പോര, അവർ അത് ചെയ്യണം. മുസ്ലിം ലീഗ് അത്തരത്തിലൊരു പാർട്ടിയാണ്. ലീഗിന് തളർച്ചയില്ല. അതുകൊണ്ടാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ലീഗ് മുൻപന്തിയിൽ നിൽക്കുന്നത്. രാഷ്ട്രീയ സാഹചര്യം മുസ്ലിം ലീഗിന് പ്രതികൂലമല്ല. കേന്ദ്രസർക്കാരിൽ നിന്നുള്ള നിയമ പരിരക്ഷ ഇല്ലാതാകുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read Previous

എൽദോസ് പോളിനെയും അബ്ദുള്ളയേയും അഭിനന്ദിച്ച് രാഷ്ട്രപതി

Read Next

ചരിത്രവിജയം ; മലയാളി താരങ്ങളെ അഭിനന്ദിച്ച് കായിക മന്ത്രി