പി. കെ. ഫൈസൽ കാസർകോട് ഡിസിസി പ്രസിഡണ്ട്

തൃക്കരിപ്പൂർ:  കാസർകോട് ഡിസിസി പ്രസിഡണ്ടായി കെപിസിസി നിർവ്വാഹക സമിതിയംഗം പി. കെ. ഫൈസലിനെ തെരഞ്ഞെടുത്തു. ഔദ്യോഗിക  പ്രഖ്യാപനം ഇന്നുണ്ടാകും. ഐ ഗ്രൂപ്പ് നേതാവായ പി. കെ. ഫൈസൽ, രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ അനുയായിയാണ്.

കെഎസ്്യുവിലൂടെ  രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച പി. കെ. ഫൈസൽ യൂത്ത് കോൺഗ്രസ്സ് താലൂക്ക് ഭാരവാഹി, ജില്ലാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഡിസിസി വൈസ് പ്രസിഡണ്ട്, സിക്രട്ടറി എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. രണ്ട് തവണ പടന്ന ഗ്രാമപ്പഞ്ചായത്തംഗമായി.  ടൂറിസം പ്രൊമോഷൻ കൗൺസിൽ എക്സ്ക്യൂട്ടീവ് അംഗവുമായിരുന്നു.

പടന്ന എടച്ചാക്കൈ കൊക്കോക്കടവ് സ്വദേശിയായ പി.കെ. ഫൈസൽ കൊക്കോക്കടവിലെ പരേതനായ ടി. കെ. സി. മുഹമ്മദ് കുഞ്ഞി ഹാജിയുടെയും, പി. കെ. ബീഫാത്തിമയുടെയും മകനാണ്. വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഫാഹിദയാണ് ഭാര്യ.

Read Previous

ട്രാഫിക് കുരുക്കിന് പരിഹാരമില്ല

Read Next

ടി. കെ. രവിയെ താക്കീത് ചെയ്യാനുള്ള തീരുമാനം നീലേശ്വരം ഏസിയിൽ റിപ്പോർട്ട് ചെയ്തു