ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമ്പോൾ അതിന്റെ അണികളെ സിപിഐഎമ്മിലേക്ക് ആകർഷിക്കാനുള്ള തന്ത്രപരമായ നീക്കമാണ് പിണറായി വിജയനും പാർട്ടിയും നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
അരലക്ഷത്തിലധികം വരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ക്രമേണ സി.പി.ഐ(എം)ലേക്ക് ആകർഷിക്കാനുള്ള നടപടികളാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.
“പോപ്പുലർ ഫ്രണ്ടിനെതിരായ നടപടി നിയമവിധേയമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തൊരു അസംബന്ധ നാടകമാണിത്. പോപ്പുലർ ഫ്രണ്ടിനെതിരായ നടപടി നിയമപരമാണ്. പോപ്പുലർ ഫ്രണ്ടിനെ നിയമപരമായാണ് നിരോധിച്ചത്.” – കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.