മുല്ലപ്പെരിയാർ വിഷയത്തിൽ സ്റ്റാലിന് കത്തയച്ച് പിണറായി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. സംസ്ഥാനത്ത് മഴ ശക്തമാകുകയും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കത്ത്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ തമിഴ്നാടിന്‍റെ ഇടപെടൽ അടിയന്തിരമായി ആവശ്യമാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തേക്കാൾ കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിക്കണം. അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്‍റെ ആശങ്കകൾ ജോസ് കെ മാണി ഇന്ന് രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് അപകടഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ വിദഗ്ദ്ധർ അടങ്ങുന്ന കേന്ദ്ര സംഘത്തെ ഉടൻ അയയ്ക്കണമെന്ന് എം.പി ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്‍റെ ആശങ്കകൾക്ക് അടിയന്തര പരിഹാരം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം, തമിഴ്നാട്ടിൽ നിന്നുള്ള എംപിമാർ എംപിയുടെ ആവശ്യത്തെ എതിർത്തു. ഇത് രാജ്യസഭയിൽ ബഹളത്തിന് കാരണമായി.

K editor

Read Previous

കഴിഞ്ഞ 5 ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ഇടുക്കിയിൽ; കുറവ് തിരുവനന്തപുരത്ത്

Read Next

ജനാധിപത്യത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ട: വി.ഡി. സതീശന്‍