ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പറമ്പിക്കുളം ജലസംഭരണിയിൽ നിന്ന് വെള്ളം തുറന്നുവിടുമ്പോൾ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. നദീതീരത്ത് താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അയച്ച കത്തിൽ അദ്ദേഹം അഭ്യർത്ഥിച്ചു.
മുൻകൂട്ടി ജനങ്ങളെ അറിയിച്ച് ഷട്ടറുകൾ തുറക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകണം. പാലക്കാട് ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് റിസർവോയറിലെ ജലനിരപ്പ് ഉയരുന്നതിനാൽ ജൂലൈ 18 മുതൽ അധിക ജലം ചാലക്കുടിപ്പുഴയിലേക്ക് തുറന്നുവിടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചത്.