കേരളത്തില്‍ എനിക്ക് ഫാന്‍സുള്ളത് പോലെ പിണറായിക്ക് തമിഴ്‌നാട്ടിലും ഫാന്‍സുണ്ട്: എംകെ സ്റ്റാലിന്‍

തൃശ്ശൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരളത്തിൽ തനിക്ക് ആരാധകരുള്ളതുപോലെ തന്നെ തമിഴ്നാട്ടിൽ പിണറായി വിജയനും ആരാധകരുണ്ടെന്ന് സ്റ്റാലിൻ.

പിണറായി വിജയനെപ്പോലൊരു മുഖ്യമന്ത്രിയെ തമിഴ് ജനതയ്ക്കും വേണമായിരുന്നുവെന്നും അതിനാൽ സഖാവ് പിണറായി അദ്ദേഹത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയൻ വേദിയിലിരിക്കുമ്പോഴായിരുന്നു സ്റ്റാലിന്‍റെ പരാമർശം.

കണ്ണൂരിൽ സിപിഐ(എം) ന്‍റെ 23-ാം പാർട്ടി കോൺഗ്രസിൽ എത്തിയപ്പോൾ ലഭിച്ച റെഡ് സല്യൂട്ട് ഇപ്പോഴും തന്‍റെ ഹൃദയത്തിലുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. നേരത്തെ, പിണറായി വിജയൻ ഇന്ത്യയുടെ ഉരുക്കുമനുഷ്യരിൽ ഒരാളാണെന്ന് എം.കെ സ്റ്റാലിൻ പാർട്ടി കോണ്‍ഗ്രസിൽ പറഞ്ഞിരുന്നു.

Read Previous

മങ്കി പോക്സ്: രാജ്യത്തെ ആദ്യ രോഗി രോഗമുക്തനായി

Read Next

‘സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രം അന്വേഷണ ഏജന്‍സികളെ ആയുധമാക്കുന്നു’