പിലിക്കോട് പഞ്ചായത്ത് യുഡിഎഫിൽ ഗ്രൂപ്പുകൾ ബലാബലത്തിൽ

ചന്തേര : പിലിക്കോട് പഞ്ചായത്തിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിൽ. പഞ്ചായത്തിൽ മൊത്തം 16 വാർഡുകളുണ്ട്. നിലവിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടിന്റെ ചുമതല ഡിസിസി വൈസ് പ്രസിഡണ്ട് പി. കെ. ഫൈസലിനാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും, പിലിക്കോട് യുഡിഎഫിന് ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.

പിലിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഏ. വി. ചന്ദ്രനെ മാറ്റി പകരം ജില്ലാ ബാങ്കിൽ നിന്ന് പിരിഞ്ഞ ഡെപ്പ്യൂട്ടി ജനറൽ  മാനേജർ  എം. കുഞ്ഞികൃഷ്ണനെ ബാങ്ക് പ്രസിഡണ്ടാക്കണമെന്ന കോൺഗ്രസ്സ് തീരുമാനം വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത ദയനീയാവസ്ഥയിൽ പ്രതിഷേധിച്ച് പിലിക്കോട് കോൺഗ്രസ്സിൽ ഉരുത്തിരിഞ്ഞ രണ്ട് ചേരികൾ ഇപ്പോഴും കടുത്ത മസിൽ ഉയർത്തിക്കാണിച്ച് പരസ്പരം വെല്ലുവിളിക്കുകയാണ്.

ബാങ്ക് പ്രസിഡണ്ടിനെ തീരുമാനിക്കാൻ നേരത്തെ  പിലിക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വിളിച്ചപ്പോൾ, 27 അംഗങ്ങൾ യോഗത്തിനെത്തുകയും, 22 പേർ എം. കുഞ്ഞികൃഷ്ണനും,  7 പേർ ഏ. വി. ചന്ദ്രനും വോട്ടു നൽകുകയായിരുന്നു.

ഭൂരിപക്ഷം വോട്ടുകൾ നേടിയ എം. കുഞ്ഞികൃഷ്ണനെ ബാങ്ക് പ്രസിഡണ്ടാക്കാൻ ഇതിനകം പത്തു തവണ കാഞ്ഞങ്ങാട്ടും, ചെറുവത്തൂർ ഫാമേഴ്സ് ബാങ്ക് ഹാളിലും യോഗം ചേർന്നിരുന്നു. മുൻ എംഎൽഏ, കെ. പി. കുഞ്ഞിക്കണ്ണനും, കെപിസിസി സിക്രട്ടറി ജി. രതികുമാറുമടക്കം സംബന്ധിച്ച യോഗങ്ങൾ തവണകളായി  നടന്നിട്ടും,  പ്രസിഡണ്ട് പദവി വിട്ടുകൊടുക്കാൻ ഏ. വി. ചന്ദ്രൻ തയ്യാറല്ല.

ദേശീയ പാതയിലുണ്ടായിരുന്ന ഐഎൻടിയുസി കെട്ടിടവും, 2 സെന്റ് ഭൂമിയും ഹൈവേ വികസനത്തിന് വിട്ടു നൽകിയപ്പോൾ , ലഭിച്ച 8 ലക്ഷം രൂപ കാലിക്കടവ് ഗ്രാമീൺ ബാങ്കിൽ നിന്ന് ഐഎൻടിയുസി സിക്രട്ടറി പിലിക്കോട്ടെ  ഗീതയുടെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത ഡിസിസി അംഗം പിലിക്കോട്ടെ ഏ. വി. കുഞ്ഞികൃഷ്ണന്റെ പേരിൽ ചെറുതായ നടപടി പോലും സ്വീകരിക്കാൻ, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന് ഒരു വർഷം കഴിഞ്ഞിട്ടും, കഴിയാത പോയ ദുരവസ്ഥയും പിലിക്കോട് പ്രദേശത്തെ കോൺഗ്രസ്സ് പ്രവർത്തകരെ  പാർട്ടിയിൽ നിന്ന് അകറ്റി നിർത്തിയിരിക്കുകയാണ്.

LatestDaily

Read Previous

പോക്സോ കേസ്സിൽ മോചിതനായി മാനഭംഗശ്രമക്കേസ്സിൽ അറസ്റ്റിൽ

Read Next

വീടുവിട്ട നവവധുവും കാമുകനും ബംഗളൂരുവിൽ