ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചന്തേര: പിലിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അറയിൽ വീട്ടിൽ ചന്ദ്രന്റെ വീട്ടിലേക്ക് പിലിക്കോട് മണ്ഡലം കോൺഗ്രസ് പ്രവർത്തകർ ഇന്ന് മാർച്ച് നടത്തി. ബാങ്കിൽ ഒഴിവുണ്ടായിരുന്ന പ്യൂൺ തസ്തികയിൽ ബാങ്ക് മെമ്പറുടെ മകനെ നിയമിക്കുന്നതിന് 7 ലക്ഷം രൂപ കോഴ വാങ്ങിയതിനാണ് ബാങ്ക് പ്രസിഡണ്ടിന്റെ വീട്ടിലേക്ക് നൂറോളം കോൺഗ്രസ് പ്രവർത്തകർ ഇന്ന് രാവിലെ 10 മണിയോടെ മാർച്ച് നടത്തിയത്.
പിലിക്കോട് വയൽ പ്രിയദർശിനി മന്ദിരത്തിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് നവിൻ ബാബു ഉദ്ഘാടനം ചെയ്തു. കോഴ വാങ്ങിയ ബാങ്ക് പ്രസിഡണ്ട് രാജി വെക്കണമെന്ന് പ്രവർത്തകർ പ്രകടനത്തിൽ മുദ്രാവാക്യം മുഴക്കി. മാർച്ച് ആവേശഭരിതമായിരുന്നു. പിലിക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് നവീൻ ബാബു മാർച്ചിന് നേതൃത്വം നൽകി. ബാങ്ക് പ്രസിഡണ്ട് ഏ. വി. ചന്ദ്രന്റെ വീടിന് ഏതാനും ദൂരെ മാർച്ച് പോലീസ് തടഞ്ഞു.