റെയിൽ പാളത്തിനു മുകളിൽ പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു

ഒഴിവായത്  വൻ ദുരന്തം

തൃക്കരിപ്പൂർ :  ബീരിച്ചേരി റയിൽവേ ഗേറ്റിന് സമീപം റെയിൽ പാളത്തിൽ പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു ഒഴിവായത് വൻദുരന്തം

ഇന്ന് രാവിലെ 5 മണിയോടെ കാഞ്ഞങ്ങാട്  ഭാഗത്തേക്ക് ബേക്കറി സാധനങ്ങളുമായി പോവുകകയായിരുന്ന  പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പഴയങ്ങാടിയിൽ  നിന്നും വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാൻ റെയിൽവേ ഗേറ്റ് ഉൾപ്പടെ  ഇടിച്ച് തെറുപ്പിച്ച് തലകീഴായി മറിഞ്ഞ് ഗേറ്റ്കീപ്പറുടെ  മുറിയുടെ പുറത്തുള്ള സിമന്റ് ഭിത്തിയിലിടിച്ചാണ് നിന്നത്.

വാഹനത്തിലുണ്ടായിരുന്ന ചെറുകുന്ന് സ്വദേശി ലതീഷ് ഉൾപ്പെടെ രണ്ട് പേരും  പരിക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു.

പോലീസും അഗ്നിശമന സേനയും  നാട്ടുകാരും ചേർന്ന് വാഹനം റെയിൽവേ ഗേറ്റിനുള്ളിൽ നിന്നും പുറത്തെത്തിച്ചു. കണ്ണൂരിൽ നിന്ന് റെയിൽവേ പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.

തലനാരിഴയ്ക്കാണ് റെയിൽ പാളത്തിൽ വൻ ദുരന്തമൊഴിവായത്.

Read Previous

മത്സ്യത്തൊഴിലാളികൾക്ക് കോവിഡ്: കോട്ടച്ചേരി മത്സ്യമാർക്കറ്റ് അടച്ചു

Read Next

ഷോക്കോസ് നോട്ടീസ് പരസ്യപ്പെടുത്തി: പോലീസ് ഇൻസ്പെക്ടർ ഹൈക്കോടതിയിൽ