ഫോട്ടോഗ്രാഫർ വാഹന അപകടത്തിൽ മരിച്ചു

അമ്പലത്തറ :   വാഹനങ്ങൾ കൂട്ടിയിടിച്ച്  യുവ ഫോട്ടോഗ്രാഫർ മരിച്ച സംഭവത്തിൽ അമ്പലത്തറ പോലീസ് കേസെടുത്തു,  ബുധനാഴ്ച  പകൽ  3 മണിക്ക് ഗുരുപുരം  മുട്ടിച്ചരലിലാണ് അപകടം നടന്നത്.

കാസർകോട് വാമൻസ്  സ്റ്റുഡിയോ ഉടമ കുണ്ടംകുഴി ശങ്കരങ്കാടിലെ  ഗോവിന്ദന്റെ മകൻ വരദരാജാണ് 30,  ഇന്നലെയുണ്ടായ  വാഹനാപകടത്തിൽ മരിച്ചത്.  മുട്ടിച്ചരലിൽ ഇന്നോവകാർ,  ആൾട്ടോകാർ, സ്കൂട്ടർ  എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വരദരാജ് മരിച്ചത്.

മൃതദേഹം  കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റുമോർട്ടം  നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ ആതിര, മകൻ ദ്രുപത്,  മാതാവ് പുഷ്പവല്ലി, സഹോദരങ്ങൾ വാമനൻ (ഫോട്ടോഗ്രാഫർ), വരുൺ (ഗൾഫ്).

LatestDaily

Read Previous

മുസ്ലിം ലീഗിന് പുതിയ അജണ്ടകളില്ല

Read Next

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ താൽക്കാലിക ജീവനക്കാരന്റെ ശമ്പളം തട്ടിയെടുത്തു