പിഎഫ്ഐ ഹര്‍ത്താല്‍ അക്രമം; ഇതുവരെ അറസ്റ്റിലായവർ 2042

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്‍റെ ഹർത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് 233 പേരെ കൂടി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകൾ രജിസ്റ്റർ ചെയ്തു.

വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും അറസ്റ്റിലായവരുടെ എണ്ണവും ഇങ്ങനെ:
തിരുവനന്തപുരം സിറ്റി – 25, 62,തിരുവനന്തപുരം റൂറൽ – 25, 154,കൊല്ലം സിറ്റി – 27, 196,കൊല്ലം റൂറൽ – 15, 115,പത്തനംതിട്ട – 18, 137,ആലപ്പുഴ – 16, 92,കോട്ടയം – 27, 410,ഇടുക്കി – 4, 36,എറണാകുളം സിറ്റി – 8, 69,എറണാകുളം റൂറൽ – 17, 47,തൃശ്ശൂർ സിറ്റി – 11, 19,തൃശ്ശൂർ റൂറൽ – 21, 21,പാലക്കാട് – 7, 89,മലപ്പുറം – 34, 172,കോഴിക്കോട് സിറ്റി – 18, 70,കോഴിക്കോട് റൂറൽ – 29, 89,വയനാട് – 6, 115,കണ്ണൂർ സിറ്റി – 26, 70,കണ്ണൂർ റൂറൽ – 9, 26,കാസർകോട് – 6, 53.

K editor

Read Previous

ഐആർസിടിസി അഴിമതി; തേജസ്വി യാദവ് നേരിട്ട് ഹാജരാകണമെന്ന് സിബിഐ കോടതി

Read Next

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകും