പിഎഫ് പെൻഷൻ കേസ്; സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികളിലാണ് വിധി.

ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാരും എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ) സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

Read Previous

പെന്‍ഷന്‍ പ്രായം ഉയർത്താനുള്ള ശുപാര്‍ശ അംഗീകരിച്ചത് ഗോവിന്ദന്‍ ഉള്‍പ്പെട്ട മന്ത്രിസഭായോഗം

Read Next

200 മില്യണിലധികം ഡോസ് കൊവാക്സിൻ ഉപയോഗശൂന്യമാകും