പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത; സൂചനകൾ പുറത്ത്

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യത. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി ഓയിൽ മാർക്കറ്റിംഗ് (ഒഎംസി) കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് വില സംബന്ധിച്ചുള്ള സൂചനകൾ പുറത്ത് വരുന്നത്.

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ കഴിഞ്ഞ 15 മാസമായി പെട്രോൾ, ഡീസൽ വില ചെലവനുസരിച്ച് പരിഷ്കരിച്ചിട്ടില്ല. ഈ കാലയളവിൽ ഉണ്ടായ നഷ്ടം ഇപ്പോൾ നികത്തുകയാണ്. 2022 ൽ അന്താരാഷ്ട്ര ക്രൂഡ് വില കുറഞ്ഞത് പെട്രോളിന്‍റെ ലാഭം വർദ്ധിപ്പിച്ചെങ്കിലും ഡീസലിന്‍റെ നഷ്ടം തുടർന്നു.

പെട്രോളിന്‍റെ ലാഭം ലിറ്ററിനു 10 രൂപയിലെത്തിയെങ്കിലും തുടർന്നുള്ള വില വർദ്ധനവ് അത് പകുതിയായി കുറച്ചു. വ്യവസായ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 2023 ജനുവരി ആദ്യം വരെ ഡീസലിന്‍റെ നഷ്ടം ലിറ്ററിന് 11 രൂപയിൽ നിന്ന് 13 രൂപയായി ഉയർന്നിരുന്നു.

K editor

Read Previous

കരിവെള്ളൂർ ജ്വല്ലറിയിൽ വീണ്ടും മോഷണശ്രമം

Read Next

ഓസ്കാർ നോമിനേഷൻ നേടി ‘നാട്ട് നാട്ട്’ ഗാനം; നേട്ടം ഒറിജിനൽ സോങ് വിഭാഗത്തിൽ