പ്രിയ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ഹർജി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ, കണ്ണൂർ സർവകലാശാലയിലെ മലയാളം അസിസ്റ്റന്‍റ് പ്രൊഫസർമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയയാണ് ഹർജി നൽകിയത്. അഭിമുഖത്തിൽ പ്രിയാ വർഗീസിന് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചപ്പോൾ ജോസഫ് സ്കറിയ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു.

അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തിന് പരിഗണിച്ച ആറുപേരിൽ ഗവേഷണ സ്കോറിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പ്രിയ വർഗീസായിരുന്നു. 651 മാർക്കോടെ ഗവേഷണ സ്കോറിൽ ഒന്നാമതെത്തിയ ജോസഫ് സ്കറിയയ്ക്ക് പകരം 156 മാർക്ക് മാത്രമുള്ള പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തെത്തി. പ്രിയയ്ക്ക് അഭിമുഖത്തിൽ നൽകിയ മാർക്ക് 32 ഉം ജോസഫ് സ്കറിയയ്ക്ക് 30 ഉം.

പ്രിയാ വർഗീസിന് നൽകിയ ഒന്നാം റാങ്ക് വിവാദമായതോടെ അസോസിയേറ്റ് പ്രൊഫസറായി നിയമനം നടത്തുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.

Read Previous

സിപിഐ സമ്മേളനം; കെ.എൻ ബാലഗോപാലിനും പിണറായി ബ്രാൻഡിനുമെതിരെ വിമർശനം

Read Next

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത 4 കോൺഗ്രസ് പ്രവർത്തകർ പിടിയിൽ