ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ബിബിസി വിവാദ ഡോക്യുമെന്ററിക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ നല്കിയ ഹര്‍ജിയെ വിമര്‍ശിച്ച് കേന്ദ്ര നിയമ മന്ത്രി. സുപ്രീം കോടതിയുടെ വിലപ്പെട്ട സമയമാണ് പാഴാക്കുന്നതെന്ന് നിയമ മന്ത്രി കിരൺ റീജിജു പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചുളള ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇതിനെതിരെ നല്കിയ ഹർജി ഫെബ്രുവരി 6ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
“ആയിരക്കണക്കിന് സാധാരണക്കാർ നീതിക്കായി കാത്തിരിക്കുകയും തീയതികൾ തേടുകയും ചെയ്യുമ്പോൾ, അവർ സുപ്രീം കോടതിയുടെ സമയം ഇങ്ങനെ പാഴാക്കുകയാണ്,” ഹർജിക്കാരെ പരാമർശിച്ച് റിജിജു ട്വീറ്റ് ചെയ്തു.
ഡോക്യുമെന്ററി വിലക്കിയ കേന്ദ്ര സർക്കാരിന്റെ ഈ നീക്കം ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആരോപിച്ച് അഭിഭാഷകൻ എം.എൽ.ശർമയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങളും കോടതി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.