ബിബിസി ഡോക്യുമെന്‍ററി വിലക്കിനെതിരായ ഹർജി; സുപ്രീം കോടതി ഫെബ്രുവരി 6ന്‌ പരിഗണിക്കും

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്‍ററിക്ക് കേന്ദ്ര സർക്കാർ സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹർജി ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം.

ഡോക്യുമെന്‍ററിക്ക് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കം ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആരോപിച്ച് അഭിഭാഷകൻ എം എൽ ശർമ്മയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഡോക്യുമെന്‍ററിയുടെ രണ്ട് ഭാഗങ്ങളും കോടതി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്തതിനെതിരെ മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാമും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജിയും അടുത്ത തിങ്കളാഴ്ച പരിഗണിക്കും.

K editor

Read Previous

ഹൈവേ കവര്‍ച്ച; കാറും രണ്ട് കോടിയും തട്ടിയെടുത്ത ആറ് മലയാളികള്‍ പിടിയില്‍

Read Next

ഗാന്ധിജിയുടെ ഓർമ്മയിൽ രാജ്യം; പുഷ്പാർച്ചന നടത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും