വ്യക്തി സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല: നവ്യ നായര്‍

വ്യക്തിസ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ലെന്നും അതിനായി പോരാടി തന്നെ നേടിയെടുക്കണമെന്നും നടി നവ്യ നായർ. “പണത്തിന്റെയും അധികാരത്തിന്റെയും പുറത്തുനില്‍ക്കുന്ന ലോകത്ത് നമുക്ക് സ്വാതന്ത്ര്യം വേണമെങ്കില്‍ നേടിയെടുക്കുക, അതിന് വേണ്ടി സംസാരിക്കുക എന്നത് മാത്രമാണ് മാര്‍ഗം” അവര്‍ പറഞ്ഞു

വിപ്ലവം എല്ലാവർക്കും ഇഷ്ടമാണെങ്കിലും വിപ്ലവകാരികളെ നമ്മുടെ വീടുകളിൽ വേണ്ടെന്നാണ് എല്ലാരുടെയും അഭിപ്രായം. മറ്റൊരാള്‍ നേടിയെടുത്ത് തരുന്നതിനായി കാത്തിരിക്കുന്നത് കൊണ്ടാണ് സ്വാതന്ത്ര്യം പലപ്പോഴും അപ്രാപ്യമാകുന്നത്. സമൂഹം ഒരു സംഘഗാനമല്ല. ഇത് പല വ്യക്തികളും ചേർന്നതാണ്.

“അങ്ങനെ സംഭവിക്കുമ്പോൾ, സമൂഹം എങ്ങനെ പ്രതികരിക്കണം എന്നത് വ്യക്തിയുടെ നിയന്ത്രണത്തിൽ അല്ല. സ്വാതന്ത്ര്യം ആസ്വദിക്കുമ്പോൾ, അതിനോടുള്ള മറ്റുള്ളവരുടെ പ്രതികരണങ്ങൾ അതിന്‍റേതായ ഗതിയിലേക്ക് പോകാൻ അനുവദിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്” അവർ പറഞ്ഞു.

K editor

Read Previous

‘നീലവെളിച്ചത്തിൽ’ ഭാർഗവിയായി റിമ കല്ലിങ്കൽ

Read Next

താരങ്ങൾക്കൊപ്പം മോഹൻലാലിന്റെ ഡാൻസ്; വൈറലായി വിഡിയോ